Tag Archives: Isha Talwar

bangalore-days

Bangalore Days

സ്ത്രീ എന്ന നിലയിൽ പ്രത്യേക പരിഗണന നൽകി റിസർവേഷൻ ക്വോട്ടയിൽ അംഗീകാരം നൽകേണ്ട ഡിറക്റ്റർ അല്ല അഞ്ജലി മേനോൻ. മലയാളത്തിലെ ഉറക്കെ പേരു പറയാൻ കൊള്ളാവുന്ന സംവിധായകരുടെ പട്ടികയിൽ ആരോടും ചോദിക്കാതെ അഞ്ജലിയുടെ പേരും എഴുതാം. എങ്കിലും ഒരു കാര്യം പറയേണ്ടത് ചരിത്രപരമായ ആവശ്യമാണെന്ന് തോന്നുന്നു. മലയാളസിനിമയുടെ എട്ടു പതിറ്റാണ്ടു കടന്ന ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത സ്വയം എഴുതി സംവിധാനം ചെയ്‌ത സിനിമ കാണാൻ മലയാളികൾ കൂട്ടത്തോടെ തിയറ്ററിൽ എത്തുന്നത്.

godsowncountry

Readers Views: God’s Own Country

വാസുദേവ് സനൽ സംവിധാനം ചെയ്‌ത ഗോഡ്‌സ് ഓൺ കൺട്രി തിയറ്ററുകളിലെത്തി. ഫഹദ് ഫാസിൽ, ശ്രീനിവാസൻ, ലാൽ, ഇഷാ തൽവാർ, മൈഥിലി തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

balyakalasakhi1

ബാല്യകാലസഖി

മലയാളം കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരന്റെ കഥ ആദ്യസിനിമക്കായി തിരഞ്ഞെടുത്ത സംവിധായകന്റെ ധൈര്യം അപാരം തന്നെ. അനിതരസാധാരണമായ പ്രതിഭയുള്ളവർക്കും ഈ പറഞ്ഞ സാധനം ആവശ്യത്തിനു പോലും ഇല്ലാത്തവർക്കും മാത്രമേ പുലിമടയിൽ തലയിടുന്നതിനു സമമായ ഇക്കാര്യം ചെയ്യാനാവൂ. ഏതായാലും പ്രമോദ് പയ്യന്നൂർ അതു ചെയ്‌തുകളഞ്ഞു!

Review: I Love Me

വളരെ അമച്വറായ ഒരു ടോണിൽ തുടങ്ങുന്ന സിനിമ ഇടവേളയാകുമ്പോഴേക്കും പ്രതീക്ഷിക്കാൻ എന്തോ ഉണ്ട് എന്ന തോന്നലുണ്ടാക്കുന്ന വിധം മെച്ചപ്പെടുന്നതുപോലെ തോന്നും. ഇടവേള കഴിയുമ്പോൾ അതൊരു തോന്നൽ മാത്രമായിരുന്നു എന്ന് മനസ്സിലാകും.

Review: Thattathin Marayathu

അതേ പ്രണയകഥ തന്നെയാണ് വിനീത് ശ്രീനിവാസനും പറയുന്നത്. പക്ഷേ, ആ പറച്ചിലിന് ഒരു നാടൻചന്തവും ആരോഗ്യമുള്ള ചെറുപ്പത്തിന്റെ പൊതുസ്വഭാവമായ ലാഘവത്വവും നീത്യജീവിതസന്ദർഭങ്ങളിൽ നിന്നുവരുന്ന നർമ്മത്തിന്റെ സ്‌പർശവുമുണ്ട്.