Tag Archives: Johny Antony

bhaiya-bhaiya1

Readers Views: ഭയ്യാ ഭയ്യാ

ജോണി ആന്റണി സംവിധാനം ചെയ്‌ത ഭയ്യാ ഭയ്യാ റിലീസ് ചെയ്‌തു. തിരക്കഥ എഴുതിയത് ബെന്നി പി നായരമ്പലം. ബിജു മേനോനും കുഞ്ചാക്കോ ബോബനുമാണ് പ്രധാന റോളുകളിൽ. നിഷാ അഗർവാൾ ആണ് നായിക. ഈ സിനിമ കണ്ടവർക്ക് അഭിപ്രായം കമന്റ് ചെയ്യാൻ ഈ പേജ് ഉപയോഗിക്കാം.

Review: Thappana

ജോണി ആന്റണി കൂട്ടിയാൽ എത്ര കൂടും എന്ന് മലയാളികൾ ഏറെക്കുറേ പഠിച്ചുകഴിഞ്ഞു. ആ പാഠം പഠിച്ചു കഴിഞ്ഞവർക്ക് റിവൈസ് ചെയ്യാനും പഠിക്കാത്തവർക്ക് പഠനം പൂർത്തിയാക്കാനും വേണ്ടി തയാർ ചെയ്യപ്പെട്ട ചിത്രം. ജോണി ആന്റണിയുടെ കോടിക്കണക്കിന് ആരാധകർക്കു കാണാൻ ഒരു സിനിമ.

Preview: Thappana

സാംകുട്ടി ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങുമ്പോൾ മല്ലിക എന്നൊരു പെൺകുട്ടിയെ കണ്ടുമുട്ടുന്നു. തടവു ശിക്ഷ കഴിഞ്ഞ് അന്നു തന്നെ പുറത്തിറങ്ങിയതാണ് മല്ലികയും. സാംകുട്ടി മല്ലികയെ വീട്ടിലെത്തിക്കുക എന്ന ചുമതല സ്വയമേല്ക്കുന്നു. അവളുടെ എതിർപ്പൊന്നും അയാൾ കണക്കാക്കുന്നേയില്ല.

Review: Masters

മാസ്റ്റേഴ്‌സിനേക്കുറിച്ച് വലിയ ഗുണമൊന്നുമില്ലാത്ത ഒരു ടിപ്പിക്കൽ മലയാളസിനിമ എന്നു പറഞ്ഞാൽ എല്ലാമായി. കണ്ടിരിക്കാമോ എന്നു ചോദിച്ചാൽ most of the time എന്നു മറുപടി പറയാം; സിനിമയിലെ മണ്ടത്തരങ്ങളും കൂടി ആസ്വദിക്കാൻ ഒരു കണ്ണു വേണമെന്നു മാത്രം.