Tag Archives: Joju George

cousins1

കസിൻസ്

സൂപ്പറുകളില്ലാത്ത ഈ ക്രിസ്‌മസ് സീസണ്‍ ആനന്ദത്തിൽ താറടിപ്പിക്കാൻ വേണ്ടി പണക്കാരനായ വൈശാഖ രാജനും പുള്ളിയുടെ പണിക്കാരനായ വൈശാഖും കൂടി അണിയിച്ചൊരുക്കിയ അത്ഭുത കലാസൃഷ്ടിയാണ് കസിൻസ്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന അത്യത്ഭുതകരമായ കഥ രചിച്ചിരിക്കുന്നത് സച്ചി – സേതു കൂട്ടുകെട്ടിൽ നിന്ന് ഓടിപ്പോയി വമ്പൻ കഥകൾ രചിച്ചു നമ്മളെയൊക്കെ ആഹ്ലാദത്തിൽ ആറാടിപ്പിച്ച സേതു.