Tag Archives: K J Yesudas

Favourite Songs: Santhosh Varma

സലില്‍ ചൗധരിയുടെ സംഗീതത്തില്‍ മലയാളത്തിന് അവസാനം കിട്ടിയ മുത്താണ് കാതില്‍ തേന്‍മഴയായ് പാടൂ എന്ന ഗാനം. ഓര്‍ക്കസ്ട്രയും ട്യൂണും സ്വയമായി ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. അദ്ദേഹം ചെയ്ത ഏതു പാട്ടു കേട്ടാലും കണ്ണടച്ചിരുന്നാല്‍ പോലും അത് നമുക്ക് തിരിച്ചറിയാന്‍ പറ്റും.

Favourite Songs: Jassie Gift

എനിക്കേറ്റവും ഇഷ്ടമുള്ള സംഗീതസംവിധായകനാണ് ഇളയരാജസാര്‍. രാജസാറിന്റെ തുമ്പീ വാ തുമ്പക്കുടത്തില്‍ എന്ന പാട്ടിനേക്കാളും ഞാനിഷ്ടപ്പെടുന്നത് കിളിയേ കിളിയേ ആണ്. ജാനകിഅമ്മയുടെ ആലാപനവും ഈ പാട്ട് മനസില്‍ തങ്ങിനില്ക്കുന്നതിനിടയാക്കും.1982 ല്‍ ചെയ്തതാണിത്. പക്ഷേ നല്ലൊരു മോഡേണ്‍ ടച്ച് ഈ ഗാനത്തിനുണ്ട്. ജാസി ഗിഫ്റ്റിന് പ്രിയപ്പെട്ട ഗാനങ്ങള്‍.

Favourite Songs: G Venugopal

മോഹന്‍ലാലിന്റെ ശരീരഭാഷക്കിണങ്ങിയ ഗാനം എന്നാണ് കൈ നിറയെ വെണ്ണ തരാം എന്ന ഗാനത്തെക്കുറിച്ച് പറയാറുളളത്. പലരും ഇത് പാടിയത് ലാല്‍ തന്നെയാണോ എന്ന് ചോദിച്ചിട്ടുണ്ട്. ജി വേണുഗോപാലിന്റെ പ്രിയഗാനങ്ങള്‍.

Favourite Songs: M Jayachandran

എനിക്ക് പ്രിയപ്പെട്ട ഗാനങ്ങള്‍ പലതും ജാനകിയമ്മയുടേതാണ്. അതുകൊണ്ടുതന്നെ ജാനകിയമ്മയാണ് എനിക്ക് പ്രിയപ്പെട്ട ഗായിക. വളരെ പ്രിയപ്പെട്ട ഗാനങ്ങള്‍ എന്നുപറയുമ്പോള്‍ പെട്ടെന്ന് മനസില്‍ തോന്നുന്ന പത്ത് ഗാനങ്ങളാണിത്.

Kerala State Film Awards 2009

മുന്നിലെത്തിയത് പാലേരിമാണിക്യവും പഴശ്ശിരാജയും. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട പാലേരിമാണിക്യത്തിന് മികച്ച നടന്‍ (മമ്മൂട്ടി), നടി (ശ്വേത മേനോന്‍) തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചു. ഹരിഹരനാണ് മികച്ച സംവിധായകന്‍. ഇവിടം സ്വര്‍ഗമാണ് ജനപ്രിയചിത്രമായി.