Tag Archives: Kamal

utopiayile-rajavu1

Readers Views: ഉട്ടോപ്യയിലെ രാജാവ്

പി എസ് റഫീഖ് എഴുതി കമൽ സംവിധാനം ചെയ്‌ത ഉട്ടോപ്യയിലെ രാജാവ് റിലീസ് ചെയ്‌തു. മമ്മൂട്ടിയും ജുവൽ മേരിയുമാണ് മുഖ്യവേഷങ്ങളിൽ. ജനാർദനൻ, ടി ജി രവി, ജോയി മാത്യു, കെ പി എ സി ലളിത, സുനിൽ സുഖദ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ അതേക്കുറിച്ച് ഇവിടെ കമന്റ് ചെയ്യുമല്ലോ.

Review: Nadan

നമ്മുടെ നാട്ടിലെ ആണുങ്ങൾക്ക് പെണ്ണുങ്ങളേക്കുറിച്ച് ഒരു പിണ്ണാക്കും അറിയില്ല എന്നു തെളിയിക്കുന്നു കമലിന്റെയും സുരേഷ് ബാബുവിന്റെയും ഈ ചിത്രം. ഈ സിനിമ കണ്ടിട്ടാണ് ഞാൻ ആ പെൺകൊച്ചിനെ പിടിച്ചതെന്ന് തരുൺ തേജ്‌പാലെങ്ങാനും പറഞ്ഞുപോയാൽ കമലും സുരേഷും കുടുങ്ങിയതു തന്നെ.

Review: Celluloid

വിഗതകുമാരൻ എന്ന മലയാളത്തിന്റെ ആദ്യസിനിമയേക്കുറിച്ചും, അവഗണിക്കപ്പെട്ട് കടന്നുപോയ അതിന്റെ കാരണക്കാരനേക്കുറിച്ചും ഒരു സിനിമയുണ്ടാക്കിയ കമലിന് സാഷ്‌ടാംഗനമസ്‌കാരം. ഓർമിക്കാൻ ഒന്നും തന്നെ അവശേഷിപ്പിച്ചിട്ടില്ലാത്ത മലയാളത്തിലെ ഒന്നാമത്തെ ചലച്ചിത്രകാരന് ഒരു പിന്മുറക്കാരൻ ഫിലിമിൽ തീർത്ത സ്‌മാരകം.

Preview: Celluloid

ഇന്ന് സിനിമ പണത്തിന്റെയും പ്രശസ്‌തിയുടെയും ലോകമാണ്. സിനിമാലോകം ഇങ്ങനെയായതിനു പിന്നിലുള്ള കണ്ണീരിന്റെ കഥയാണ് ജെ സി ഡാനിയേലിന്റെ ജീവിതകഥ. മലയാളസിനിമയുടെ പിതാവായ ജെ സി ഡാനിയലിന്റെ ജീവിതം കമൽ സിനിമയാക്കുന്നു, സെല്ലുലോയിഡ് എന്ന പേരിൽ.