Tag Archives: Mammootty

rajadhiraja1

Readers Views: രാജാധിരാജ

ഉദയ്‌കൃഷ്‌ണ- സിബി കെ തോമസ് എഴുതി അജയ് വാസുദേവ് സംവിധാനം ചെയ്ത രാജാധിരാജ തിയറ്ററുകളിലെത്തി. മമ്മൂട്ടിയാണ് നായകൻ, ലക്ഷ്മി റോയ് നായികയും. ജോയി മാത്യു, സിദ്ദിഖ്, ലെന തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.

munnariyippu1

മുന്നറിയിപ്പ്

രണ്ടു മിനിറ്റു കൊണ്ട് പറഞ്ഞാൽ വളരെ കൗതുകകരമായി തോന്നുന്ന ഒരു കഥയുണ്ട് മുന്നറിയിപ്പിന്. എന്നാൽ, കഥയിൽ നിന്ന് തിരക്കഥയും 112 മിനിറ്റുള്ള സിനിമയും ഉണ്ടായപ്പോൾ കഥയുടെ കഥ കഴിഞ്ഞു.

manglish1

മംഗ്ലിഷ്

കഥയിൽ യുക്തി വേണമെന്ന് മലയാളസിനിമക്കാരോട് പറയാൻ പാടില്ലെന്നറിയാം. എന്നാലും ഒരു പരസ്പരബന്ധമുള്ളത് നല്ലതല്ലേ എന്ന് ചോദിക്കാതിരിക്കാൻ ഒരു മാർഗവുമില്ലാത്തതുകൊണ്ട് ചോദിച്ചുപോവുകയാണ്… ഒരു പരസ്പരബന്ധമുള്ളത് നല്ലതല്ലേ?

aalkkoottathil-thaniye1

ആൾക്കൂട്ടത്തിൽ തനിയെ

ചുറ്റും നിറയുന്ന പരിചയക്കാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ലോകം ഒരു ആൾക്കൂട്ടം പോലെ അന്യമായി പോകുന്ന, അവരുടെ കുശലം പറച്ചിലുകളും അന്വേഷണങ്ങളും പൂരപ്പറമ്പിലെ ഇരമ്പം പോലെ വ്യർഥമായി തോന്നുന്ന ചിലരുടെ കഥയാണിത്. കാലത്തിന്റെ അനിവാര്യതകളിൽ ഉഴറുന്ന, അതിന്റെ കയ്പും ചവർപ്പും ശീലിച്ചു മധുരമാക്കാൻ ശ്രമിക്കുന്ന കഥാപാത്രങ്ങളുടെ സംഘർഷങ്ങളുടെ, കണ്ടുമുട്ടലുകളുടെ, കൂടിച്ചേരലുകളുടെ, നമ്മളറിയാതെ നമ്മുടെ നിയന്ത്രണം ഏറ്റെടുക്കുന്ന വിധിയുടെ തേരോട്ടങ്ങളുടെ കാഴ്ചകൾ.

gangster

Gangster

മലയാളസിനിമയുടെ ചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ള അധോലോകസിനിമകളിലെ എല്ലാ മണ്ടത്തരങ്ങളും തിരഞ്ഞുപിടിച്ച് ഒന്നിച്ചവതരിപ്പിക്കുന്ന സമ്പൂർണ വിജ്ഞാനകോശമാണ് ആഷിക് അബുവിന്റെ ഗാംങ്‌സ്റ്റർ. മഹാഭാരതത്തിന്റെ കാര്യം പോലെ ഇതിലുള്ളത് പലതിലും കാണും; ഇതിൽ ഇല്ലാത്തത് ഒന്നിലും കാണില്ല. എനിക്ക് സന്തോഷമായി!