Tag Archives: Mamta Mohandas

varsham1

Readers Views: വർഷം

രഞ്ജിത്ത് ശങ്കർ എഴുതി സംവിധാനം ചെയ്‌ത വർഷം തിയറ്ററുകളിലെത്തി. മമ്മൂട്ടി, ആഷാ ശരത്ത്, മമതാ മോഹൻദാസ്, മാസ്‌റ്റർ പ്രജ്വൽ തുടങ്ങിയവരാണ് പ്രധാന റോളുകളിൽ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

Review: Paisa Paisa

പതിനായിരം രൂപയുടെ പ്രശ്‌നം മാത്രമല്ല, ഈ പ്രശ്‌നം കാണാൻ ടിക്കറ്റെടുത്ത നൂറു രൂപ പോലും ഭയങ്കര പ്രശ്‌നമാണെന്ന കൂടുതൽ അതിക്രൂരവും അതിപൈശാചികവും അതിനഗ്നവുമായ ജീവിതസത്യം കാണികളുടെ മനസ്സിൽ ഒരു അനുഭവമായി നിറയും; ഷേക്‌സ്‌പിയർ പറഞ്ഞതുപോലെ the most unkindest cut of all.

Readers Views: Musafir

പ്രമോദ് പപ്പന്‍ കഥയെഴുതി സംവിധാനംചെയ്‌ത മുസാഫിര്‍ പ്രദര്‍ശനത്തിനെത്തി. റഹ്മാന്‍, മമ്ത മോഹന്‍ദാസ്, ബാല എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. ദുബായ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച മുസാഫിറിന്റെ തിരക്കഥയും സംഭാഷണവും ബാബു ജനാര്‍ദനന്റേതാണ്. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.

Review: Ladies and Gentleman

സിനിമയുടെ ആദ്യപകുതിയുടെ പകുതിയിൽത്തന്നെ കാണികൾക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു ‘മഹാരഹസ്യം’ മാരകമായ ശബ്‌ദഘോഷങ്ങളോടെ അതിനാടകീയമായി വെളിപ്പെടുത്തിയിട്ട് സംവിധായകൻ ഇടവേള എന്നെഴുതിക്കാണിക്കുന്ന നിമിഷത്തിൽ ഈ സിനിമയുടെ വെടി തീരുന്നു.

Review: Celluloid

വിഗതകുമാരൻ എന്ന മലയാളത്തിന്റെ ആദ്യസിനിമയേക്കുറിച്ചും, അവഗണിക്കപ്പെട്ട് കടന്നുപോയ അതിന്റെ കാരണക്കാരനേക്കുറിച്ചും ഒരു സിനിമയുണ്ടാക്കിയ കമലിന് സാഷ്‌ടാംഗനമസ്‌കാരം. ഓർമിക്കാൻ ഒന്നും തന്നെ അവശേഷിപ്പിച്ചിട്ടില്ലാത്ത മലയാളത്തിലെ ഒന്നാമത്തെ ചലച്ചിത്രകാരന് ഒരു പിന്മുറക്കാരൻ ഫിലിമിൽ തീർത്ത സ്‌മാരകം.