Tag Archives: Nithya Menon

100daysoflove

Readers Views: 100 ഡേയ്‌സ് ഓഫ് ലവ്

സംവിധായകൻ കമലിന്റെ മകൻ ജനുസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം 100 ഡേയ്‌സ് ഓഫ് ലവ് തിയറ്ററുകളിലെത്തി. ദുൽക്കർ സൽമാനും നിത്യാ മേനോനുമാണ് പ്രധാന റോളുകളിൽ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

bangalore-days

Bangalore Days

സ്ത്രീ എന്ന നിലയിൽ പ്രത്യേക പരിഗണന നൽകി റിസർവേഷൻ ക്വോട്ടയിൽ അംഗീകാരം നൽകേണ്ട ഡിറക്റ്റർ അല്ല അഞ്ജലി മേനോൻ. മലയാളത്തിലെ ഉറക്കെ പേരു പറയാൻ കൊള്ളാവുന്ന സംവിധായകരുടെ പട്ടികയിൽ ആരോടും ചോദിക്കാതെ അഞ്ജലിയുടെ പേരും എഴുതാം. എങ്കിലും ഒരു കാര്യം പറയേണ്ടത് ചരിത്രപരമായ ആവശ്യമാണെന്ന് തോന്നുന്നു. മലയാളസിനിമയുടെ എട്ടു പതിറ്റാണ്ടു കടന്ന ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത സ്വയം എഴുതി സംവിധാനം ചെയ്‌ത സിനിമ കാണാൻ മലയാളികൾ കൂട്ടത്തോടെ തിയറ്ററിൽ എത്തുന്നത്.

Review: Poppins

ബോറടിപ്പിച്ച് നമ്മുടെ സമനില തെറ്റിക്കാത്ത രണ്ടേ രണ്ടു കാര്യങ്ങളേ ഈ സിനിമയിലുള്ളു; തുടക്കത്തിൽ കാണിക്കുന്ന സെൻസർ സർട്ടിഫിക്കറ്റും ഒടുവിൽ a film by v k prakash എന്ന് എഴുതിവരുന്നതും. പോപ്പിൻസ് എന്ന ആ ബഹുവർണമിഠായിപ്പൊതിയേപ്പോലും ഇനി സ്നേഹത്തോടെ ഓർക്കാൻ കഴിയില്ല എന്നതാണ് ഈ ലക്ഷണം കെട്ട സിനിമയുടെ ഒരേയൊരു സംഭാവന.

Review: Usthad Hotel

റഫ് കട്ട് മാത്രം നടത്തി തിയറ്ററിലെത്തിച്ച ഒരു സിനിമ. ഉസ്‌താദ് ഹോട്ടലിനു വേണ്ടി മൂന്നു മണിക്കൂറോളം നേരം സ്‌ക്രീനിൽ നോക്കി ഇരുന്നു കഴിയുമ്പോൾ ആദ്യമുണ്ടാകുന്നത് ഈ വിചാരമാണ്. കല്ലിലെ സുന്ദരി പൂർണമായും പുറത്തുവരണമെങ്കിൽ ശില്പിയുടെ ഉളി നിർദ്ദയം പലതും കൊത്തിക്കളയേണ്ട ഒരു അപൂർണശില്പം.