Tag Archives: Prithviraj

sapthamashree-thaskaraha

സപ്‌തമ.ശ്രീ. തസ്‌കരാഃ

അനിൽ രാധാകൃഷ്‌ണൻ മേനോൻ സംവിധാനം ചെയ്‌ത സപ്‌തമശ്രീ തസ്‌കരഃ തിയറ്ററുകളിലെത്തി. പൃഥിരാജ്, റീനു മാത്യൂസ്, ആസിഫ് അലി, സനൂഷ, നീരജ് മാധവ്, നെടുമുടി വേണു തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ ഈ പേജിൽ അഭിപ്രായം എഴുതുമല്ലോ.

7th-day

7th Day

തുടക്കം മുതൽ ഒടുക്കം വരെ കാണികളെ കസേരയിൽ ഉറപ്പിച്ചിരുത്താൻ കഴിയുന്നുണ്ട് 7th ഡേയ്‌ക്ക്. കച്ചവടത്തിനു വേണ്ടിയുള്ള ഒരു സിനിമയുടെ രുചിക്കൂട്ട് കൃത്യമായി ചേർക്കുന്നതിൽ, തുടക്കക്കാരായിട്ടു പോലും എഴുത്തുകാരനും സംവിധായകനും നല്ല വൈദഗ്ദ്ധ്യം കാണിക്കുന്നു.

Review: Memories

കഥയിലോ തിരക്കഥയിലോ വ്യത്യസ്‌തതയോ പുതുമയോ ഒന്നും പറയാനില്ല. എങ്കിലും, കണ്ടിരിക്കാവുന്ന ഒരു പാക്കേജായി മെമ്മറീസിനെ അവതരിപ്പിക്കാൻ രചയിതാവും സംവിധായകനുമായ ജിത്തു ജോസഫിന് കഴിഞ്ഞിട്ടുണ്ട്.

Review: Mumbai Police

സംവിധായകനെന്ന നിലയിൽ റോഷൻ ആൻഡ്രൂസും തിരക്കഥാരചനയിൽ ബോബി- സഞ്ജയ് സഹോദരന്മാരും മുംബൈ പൊലീസിലൂടെ ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. ഉദയനാണു താരത്തിൽ നിന്ന് പടി പടിയായി താഴേക്കിറങ്ങിക്കൊണ്ടിരുന്ന റോഷൻ, വളർച്ചയുടെ വെള്ളിരേഖയിലേക്ക് കയറിനടക്കുന്ന ആദ്യചിത്രമാണിത്.

Review: Celluloid

വിഗതകുമാരൻ എന്ന മലയാളത്തിന്റെ ആദ്യസിനിമയേക്കുറിച്ചും, അവഗണിക്കപ്പെട്ട് കടന്നുപോയ അതിന്റെ കാരണക്കാരനേക്കുറിച്ചും ഒരു സിനിമയുണ്ടാക്കിയ കമലിന് സാഷ്‌ടാംഗനമസ്‌കാരം. ഓർമിക്കാൻ ഒന്നും തന്നെ അവശേഷിപ്പിച്ചിട്ടില്ലാത്ത മലയാളത്തിലെ ഒന്നാമത്തെ ചലച്ചിത്രകാരന് ഒരു പിന്മുറക്കാരൻ ഫിലിമിൽ തീർത്ത സ്‌മാരകം.