Tag Archives: Saji Surendran

she-taxi

Readers Views: She Taxi

സജി സുരേന്ദ്രൻ സംവിധാനം ചെയ്‌ത ഷീ ടാക്‌സിയിൽ കാവ്യാ മാധവൻ, അനൂപ് മേനോൻ, അൻസിബ തുടങ്ങിയവർ അഭിനയിക്കുന്നു. ഈ സിനിമ കണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ് ആയി ഈ പേജിൽ എഴുതുമല്ലോ.

Review: Husbands in Goa

കുറച്ച് ഹാസ്യം, കുറച്ച് ദ്വയാർത്ഥപ്രയോഗം, കുറച്ച് തറ വളിപ്പ്, കുറച്ച് ബീച്ച്, കുറച്ച് നൃത്തം.. അങ്ങനെ കുറച്ചൊക്കെ നേരമ്പോക്കും കുറച്ചൊക്കെ ബോറടിപ്പിക്കലുമുള്ള ഒരു സിനിമ. (കുറച്ച് തുണിയുള്ള വിദേശിപ്പെണ്ണുങ്ങളെ കൂടുതലായി കാണുന്നതിൽ സന്തോഷമുള്ളവർക്കും കുറച്ച് സന്തോഷിക്കാൻ വകുപ്പുണ്ട്.). അതെ, എല്ലാം കുറച്ചു മാത്രം!

Preview: Husbands in Goa

ഹാപ്പി ഹസ്‌ബൻഡ്‌സിന്റെ ജനുസിൽപ്പെട്ട ഒരു ചിത്രം കൂടി സജി സുരേന്ദ്രൻ- കൃഷ്‌ണ പൂജപ്പുര സംഘം അവതരിപ്പിക്കുന്നു, ഹസ്‌ബൻഡ്‌സ് ഇൻ ഗോവ. ജയസൂര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി ഇവരാണ് ഭർത്താക്കന്മാർ. ഭാമ, റിമ കല്ലിങ്ങൽ, രമ്യ നമ്പീശൻ എന്നിവർ ഭാര്യമാരും. ഭർത്താക്കന്മാർ ഗോവയിലേക്ക് രഹസ്യമായി ഒരു ട്രിപ് പ്ലാൻ ചെയ്യുന്നു.

Review: Kunjaliyan

പേട്ടുതേങ്ങയേക്കുറിച്ച് അഭിപ്രായം ചോദിച്ചാൽ നമ്മൾ ആകെ വിഷമിച്ചു പോകും. തേങ്ങയല്ലേ എന്നു ചോദിച്ചാൽ ആണ്. എന്നാൽ, തേങ്ങ എന്നു പറയുമ്പോൾ അകത്തു ന്യായമായും കാണേണ്ട എന്തെങ്കിലും സാധനം അതിലുണ്ടോ? ഇല്ല. തേങ്ങയല്ലെന്നു പറയാൻ പറ്റുമോ? അതുമില്ല. സജി സുരേന്ദ്രന്റെ കുഞ്ഞളിയൻ ലക്ഷണമൊത്ത ഒരു പേട്ടുതേങ്ങയാണ്.

Preview: Kunjaliyan

ദുബായില്‍ എത്തിയ ജയരാമനു ഒട്ടകത്തെ പരിപാലിക്കുന്ന ജോലിയായിരുന്നു കിട്ടിയത്. ഗതികെട്ട് ജയരാമൻ തിരികെ വരുന്നു. എന്നാൽ കോടീശ്വരനായാണ് ഇയാൾ വരുന്നതെന്ന് ഒരു വാർത്ത ഗ്രാമത്തിൽ പരന്നു. തുടർന്ന് ജയരാമനു നേരിടേണ്ടി വരുന്ന കുരുക്കുകളിലൂടെയാണ് ചിത്രം പോകുന്നത്. അനന്യയാണ് നായിക.