Tag Archives: Samvrutha Sunil

Review: 101 Weddings

യുക്തിയും ബുദ്ധിയുമൊക്കെ മാറ്റിവയ്‌ക്കാനും ചെറിയ ചെറിയ കാര്യങ്ങൾക്കു വരെ പൊട്ടിച്ചിരിക്കാനും തയാറുള്ളവർക്ക് പരീക്ഷിക്കാവുന്ന സിനിമ. വിജയിച്ച ചില ഫോർമുലകളുടെ മറ്റൊരു പശ്ചാത്തലത്തിലുള്ള ആവർത്തനം എന്നതിനപ്പുറത്തൊരു ഗൗരവത്തോടെയല്ല ഇതിന്റെ അണിയറപ്രവർത്തകർ ഈ സിനിമയെ കണ്ടിരിക്കുന്നത്.

Review: Ayaalum Njanum Thammil

ഒരു സിനിമയെന്ന നിലയിൽ ഈ ലാൽ ജോസ് ചിത്രം നമ്മുടെ മനസ്സിൽ അവശേഷിപ്പിക്കുന്നത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്: ഒന്ന്, ഡോക്‌ടർ സാമുവൽ എന്ന കഥാപാത്രവും പ്രതാപ് പോത്തന്റെ അഭിനയവും. രണ്ട്, തോമാച്ചൻ എന്ന സ്പെഷ്യലിസ്റ്റ് രോഗി, ജോമോൻ ടി ജോൺ പകർത്തിയിരിക്കുന്ന ദൃശ്യങ്ങളുടെ സമ്പന്നത.

Preview: Ayaalum Njanum Thammil

പ്രകാശ് മൂവി ടോൺ, സെഞ്ച്വറി ഫിലിംസ്, പ്രേം പ്രകാശ് എന്നീ പേരുകൾ ചില നല്ല സിനിമകളുടെ ഓർമയാണ് മലയാളി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അതു പോലെ ലാൽ ജോസ്, ബോബി സഞ്‌ജയ് എന്നിവർ ഇന്നിന്റെ പ്രതീക്ഷകളും. ഇതെല്ലാം ഒന്നിക്കുന്ന ഒരു ചിത്രമാണ് അയാളും ഞാനും തമ്മിൽ.

Review: Arike

ആവർത്തനവിരസമായ സന്ദർഭങ്ങളും സംഭാഷണങ്ങളും ദയനീയമായ മേക്കപ്പും ഒക്കെച്ചേർന്ന് കാണികളിൽ നിന്ന് അകലെ മാറി നിൽക്കുന്ന സിനിമയായി അരികെയെ മാറ്റുന്നു. ഒറിജിനൽ കഥ കാലത്തിനനുസരിച്ചു രൂപപ്പെടുത്താനോ ഒരു മലയാളസ്‌പർശം നൽകാനോ സംവിധായകൻ ശ്രമിച്ചിട്ടില്ല.