Tag Archives: Sankar Ramakrishnan

Review: Bavuttiyude Namathil

നല്ലതും ചീത്തയും സമ്മേളിക്കുമ്പോഴും നന്മയിലേക്ക് ഇത്തിരി കൂടുതൽ ചാഞ്ഞു നിൽക്കുന്ന ഒരു ജീവി. അതാണ് മനുഷ്യൻ. അങ്ങനെയുള്ള മനുഷ്യരെ കേന്ദ്രസ്ഥാനത്തു നിർത്തുന്ന ലളിതമായ ഒരു കഥയാണ് രഞ്ജിത്തും വിജയനും കൂടി പറയുന്നത്. മനുഷ്യനന്മയിലുള്ള വിശ്വാസമാണ് ഈ സിനിമയുടെ കാതൽ.

Preview: Spirit

ബാങ്ക് ജോലിയും മാധ്യമപ്രവര്‍ത്തനവും മതിയാക്കി രഘുനന്ദൻ കൊച്ചിയിൽ എത്തിയിരിക്കുകയാണ്. ലക്ഷ്യം നോവലെഴുത്താണ്. അങ്ങനെ കഴിയുമ്പോഴാണ് അയാളുടെ ജീവിതത്തിലേക്ക് പ്ലംബര്‍ മണിയന്‍ എന്ന സാധാരണക്കാരന്‍ വന്നുകയറുന്നത്.

Review: Kerala Cafe

നല്ല മലയാളസിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു ഫിലിം ഫെസ്റ്റിവല്‍; അതാണ് കേരള കഫെ. പത്തു ചിത്രങ്ങള്‍ ഒരു സിനിമയുടെ ചരടില്‍ കോര്‍ത്തിണക്കുന്നതില്‍ രഞ്ജിത്ത് പ്രദര്‍ശിപ്പിച്ച കൈയടക്കമാണ് കേരള കഫെയുടെ ഏറ്റവും വലിയ മേന്മ. അതില്ലായിരുന്നെങ്കില്‍ ഈ ലഘുചിത്രങ്ങള്‍ പത്തു വ്യത്യസ്ത സിനിമകളായി പിണങ്ങി മാറി നില്‍ക്കുമായിരുന്നു.

Kerala Cafe by Ranjith

പത്തു സംവിധായകര്‍ പത്തു ചെറു സിനിമകള്‍ ഒരുക്കുന്നു. ഇവയെല്ലാം ഒന്നിച്ച് ഒരു സിനിമയാക്കുന്നു; യാത്രയുടെ ചരടില്‍ കോര്‍ത്ത്. ഇതാണ് രഞ്ജിത്ത് രൂപകല്പന ചെയ്ത കേരള കഫേ. ട്വന്റി ട്വന്റിയില്‍ അഭിനേതാ‍ക്കള്‍ മാത്രമാണ് ഒന്നിച്ചതെങ്കില്‍ കേരള കഫേയില്‍ അഭിനേതാക്കള്‍ക്കൊപ്പം മലയാളത്തിലെ സാങ്കേതിക പ്രവര്‍ത്തകരുടെയും സംഗമം നടക്കുകയാണ്.