Tag Archives: Santhosh Viswanath

Chirakodinja-Kinavukal-1

ചിറകൊടിഞ്ഞ കിനാവുകൾ

ഇങ്ങനെ രണ്ടു-മൂന്നു കാര്യങ്ങളൊഴിച്ചാൽ സംവിധായകനു പോലും ഈ സിനിമ രണ്ടാമതു കണ്ടിരിക്കാൻ പറ്റില്ല. (എന്താ ഇത്ര ഉറപ്പെന്നു ചോദിച്ചാൽ ഞാൻ രണ്ടാമതും സിനിമ കണ്ടു – അല്ലെങ്കിൽ കാണേണ്ടിവന്നു – എന്നതു തന്നെ.) പരസ്പരബന്ധമോ തുടർച്ചയോ പലപ്പോഴും ചിറകൊടിഞ്ഞു കിടപ്പാണ്. സ്പൂഫിന്റെ കൂടെ മാജിക്കൽ റിയലിസം കയറിവരുന്ന വരവു കണ്ടപ്പോൾ വേളൂർ കൃഷ്ണൻകുട്ടിയുടെ ഷർട്ടിനുള്ളിലൂടെ മാർക്കേസ് തലയിട്ടു നോക്കുന്നപോലെ തോന്നി. (സിനിമയിലെ ഉദാഹരണം തന്നെ വേണമെങ്കിൽ, മാമുക്കോയേടെ മലയാളവും പറഞ്ഞ് പാമുക് വരുന്നപോലെ എന്നും പറയാം.)