Tag Archives: Sathyan Anthikad

വി കെ എന്നും സുകുമാരിയും

പേരാറ്റുപടവീട്ടിൽ അയ്യപ്പൻ നായരായി ഗോപി, അമ്മുവായി മേനക, മേനോൻ മാഷായി മോഹൻലാൽ… ഒന്നിലും വി കെ എൻ ഇടപ്പെട്ടില്ല. പക്ഷേ, ഒരു ദിവസം എനിക്ക് ഒരു പോസ്റ്റ് കാർഡ് വന്നു. അതിൽ വി കെ എന്നിന്റെ ഒരു വരി: മറ്റു താരങ്ങൾ ആരായാലും വിരോധമില്ല. മാളുവമ്മ സുകുമാരിയായാൽ നന്ന്. ആയമ്മ ഇപ്പോൾ പൂർവാധികം സുന്ദരിയായിരിക്കുന്നു.

ദൈവം നാണംകെട്ടുപോയി !

ബ്രേക്ക് ചെയ്‌താൽ കാർ മറിയും. ചെയ്‌തില്ലെങ്കിൽ തകർന്നു തരിപ്പണമാകും. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് വലതുഭാഗത്തെ പാടത്തേക്ക് കാർ വെട്ടിച്ച് ഇറക്കി. ലോറിയും സൂപ്പർഫാസ്റ്റും മിന്നൽ പോലെ കടന്നുപോയി. തലനാരിഴയ്‌ക്ക് ജീവൻ രക്ഷപ്പെട്ട് തരിച്ചിരുന്ന ആലീസിനോട് ഇന്നസെന്റിന്റെ കമന്റ്: ദൈവം തോറ്റ് നാണം കെട്ടുപോയി.

നെടുമുടിയെ മുന്നിൽ നിർത്തി സത്യൻ അന്തിക്കാട്

മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ നെടുമുടി വേണുവിനെ കേന്ദ്രകഥാപാത്രമാക്കി സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമ വരുന്നു. നിവിൻ പോളിയും ട്രാഫിക്കിലെ സൂപ്പർ സ്റ്റാറിന്റെ മകളായി വന്ന നമിത പ്രമോദുമാണ് മറ്റു പ്രധാന വേഷങ്ങളിൽ.

സ്‌നേഹവീടിന്റെ ഡി വി ഡി പുറത്തിറങ്ങി

സത്യൻ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രമായ സ്‌നേഹവീടിന്റെ ഡി വി ഡി പുറത്തിറങ്ങി. സെൻട്രൽ ആണ് ഡി വി ഡി ഇറക്കിയത്. വില നൂറുരൂപ. ഡി വി ഡി വാങ്ങണമെന്നുള്ളവർക്ക് www.indulekha.bizൽ നിന്നു വാങ്ങാം.