Tag Archives: Siby Malayil

njangalude-veettile-adhithi

Readers Views: ഞങ്ങളുടെ വീട്ടിലെ അതിഥികൾ

സിബി മലയിൽ സംവിധാനം ചെയ്‌ത ഞങ്ങളുടെ വീട്ടിലെ അതിഥികൾ തിയറ്ററുകളിലെത്തി. ജയറാം, പ്രിയാമണി, നരേൻ, ഇന്നസെന്റ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് അഭിനേതാക്കൾ. കെ ഗിരീഷ് കുമാറിന്റെയാണ് തിരക്കഥ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.

Review: Unnam

ശ്രീറാം രാഘവന്റെ ജോണി ഗദ്ദാർ കണ്ടിട്ടില്ലാത്തവർക്ക് കൗതുകകരമായി തോന്നുന്ന പലതുമുണ്ട് ഉന്നത്തിൽ. ആരാണു വില്ലൻ എന്നു കാണിച്ചുതന്നുകൊണ്ട് ഒരു ത്രില്ലർ മുന്നോട്ടുകൊണ്ടുപോകുന്നതുതന്നെ മലയാളസിനിമകൾ മാത്രം കാണുന്ന ചലച്ചിത്രാസ്വാദകർക്ക് ഒരു പുതിയ അനുഭവമായിരിക്കും.

Preview: Unnam

പെട്ടെന്ന് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു സംഘം ആളുകൾ ഒരു കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതും അതിന്റെ പരിണതഫലങ്ങളും. സിബി മലയിൽ സംവിധാനം ചെയ്യുന്ന ഉന്നം എന്ന ചിത്രത്തിന്റെ കഥ ഒറ്റ വരിയിൽ ഇങ്ങനെ പറയാം. ലാൽ, നെടുമുടി വേണു, ആസിഫ് അലി, പ്രശാന്ത് നാരായണൻ എന്നിവരാണ് പ്രധാന റോളുകളിൽ.

Review: Violin

ഒരു പഴഞ്ചൻ പഴഞ്ചൻ പഴഞ്ചൻ പ്രണയകഥ പറയുകയാണ് വിജു രാമചന്ദ്രനും സിബി മലയിലും കൂടി വയലിൻ എന്ന പേരിൽ. കഥയേക്കാൾ പഴക്കമുണ്ട് അവതരണരീതിക്ക്. എവിടെയെങ്കിലും വയ്‌ക്കുമ്പോൾ കനത്ത കാവലില്ലെങ്കിൽ ആരെങ്കിലും അടിച്ചു മാറ്റും ഈ ഉത്പന്നം; അത്രയ്‌ക്കധികമാണ് antique value!