Tag Archives: Sreenath Bhasi

kl10pathu

KL10 പത്ത്

ഒരു നാടൻ കഥ, നാട്ടുനടപ്പില്ലാത്ത ശൈലിയിൽ പറയാൻ ശ്രമിക്കുന്നു എന്നതാണ് മുഹ്‌സിൻ പരാരി എഴുതി സംവിധാനം ചെയ്ത ‘K L 10 പത്ത്’ എന്ന ചിത്രത്തിന്റെ സവിശേഷത. തുടക്കത്തിൽ വാലും തലയുമില്ലാത്ത ഒരു ബോറൻ പരിപാടിയായി തോന്നുമെങ്കിലും രണ്ടാം പകുതിയിൽ എത്തുമ്പോഴേക്കും സിനിമ സംവിധായകന്റെ കൈപ്പിടിയിൽ ഒതുങ്ങുന്നുണ്ട്. പക്ഷേ, ആദ്യപകുതി കടത്തിവിടാൻ നല്ല ക്ഷമാശക്തി വേണ്ടിവരും.

Beware-of-Dogs

Readers Views: Beware of Dogs

നവാഗതനായ വിഷ്‌ണു പ്രസാദ് എഴുതി സംവിധാനം ചെയ്‌ത ബിവേർ ഓഫ് ഡോഗ്‌സ് തിയറ്ററുകളിലെത്തി. ശ്രീനാഥ് ഭാസി, ശേഖര്‍ മേനോൻ, സഞ്ജു, ഡൊമിനിക്ക്, ജാസ്‌മിൻ, ബോബി സിംഹ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

the-last-supper

Readers Views: The Last Supper

വിനിൽ വാസുവിന്റെ ദ ലാസ്റ്റ് സപ്പർ റിലീസ് ചെയ്‌തു. ഉണ്ണി മുകുന്ദൻ, മരിയ ജോൺ, ശ്രീനാഥ് ഭാസി, അരുൺ നാരായൺ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഈ സിനിമ കണ്ടവർ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

Preview: Da Thadiya

ലൂക്ക് ജോൺ പ്രകാശ് എന്ന തടിയന്റെ കഥയാണ് ആഷിഖ് അബുവിന്റെ ഡാ തടിയാ പറയുന്നത്. ഇത് ഒരു തടിയന്റെ പ്രണയകഥയാണ്. ലൂക്കിന്റേത് രാഷ്‌ട്രീയകുടുംബമായതിനാൽ അല്പം രാഷ്‌ട്രീയവും സിനിമയിൽ കലരുന്നു. ഒപ്പം ഏതു തടിയന്റെയും ജീവിതത്തിൽ സംഭവിക്കാവുന്ന, സംഭവിച്ച, സംഭവിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങളും.