Tag Archives: Sufi Paranja Katha

Kerala State Film Awards 2009

മുന്നിലെത്തിയത് പാലേരിമാണിക്യവും പഴശ്ശിരാജയും. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട പാലേരിമാണിക്യത്തിന് മികച്ച നടന്‍ (മമ്മൂട്ടി), നടി (ശ്വേത മേനോന്‍) തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചു. ഹരിഹരനാണ് മികച്ച സംവിധായകന്‍. ഇവിടം സ്വര്‍ഗമാണ് ജനപ്രിയചിത്രമായി.

Chat With Prakash Bare

അഭിനയം പണ്ടു മുതലേ എനിക്കു പാഷന്‍ ആയിരുന്നു. പഠിക്കുന്ന കാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബെസ്റ്റ് ആക്ടര്‍ ആയിരുന്നു. അതുപോലെ ക്യാപസ് തീയറ്ററിലും മറ്റും സജീവമായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയയിലേയ്ക്കു പോയപ്പോഴും അവിടെ നിരവധി നാടകങ്ങള്‍ ചെയ്തിരുന്നു.

Review: Sufi Paranja Katha

നോവലിന്റെ രൂപത്തില്‍ നിന്ന് പുറപ്പെട്ടെങ്കിലും സിനിമയുടെ ചട്ടക്കൂടിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ല പ്രിയനന്ദനന്റെ സൂഫി പറഞ്ഞ കഥയ്‌ക്ക്. സിനിമ എന്ന അപാര സാധ്യതകളുള്ള മാധ്യമം, തിരക്കഥയൊരുക്കിയ നോവലിസ്റ്റിന്റെ കൈയില്‍ ഒതുങ്ങാതെ പോയി. അതു മനസ്സിലാക്കി പരിഹരിക്കാന്‍ സംവിധായകനു കഴിഞ്ഞില്ലെന്നതാണ് അതിലും വലിയ പ്രശ്നം.

Preview: Sufi Paranja Katha

ദേശീയ അവാര്‍ഡ് നേടിയ പുലിജന്മത്തിനു ശേഷം പ്രിയനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂഫി പറഞ്ഞ കഥ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ വടക്കന്‍ കേരളമാണ് കഥയുടെ പശ്‌ചാത്തലം. അന്ന് ഹിന്ദുവും മുസ്‌ലിമും തമ്മില്‍ നില നിന്നിരുന്ന അടുത്ത ബന്ധങ്ങളുടെ വിസ്‌മയക്കാഴ്‌ചയാണ് ഈ ചിത്രം സമ്മാനിക്കുന്നത്.