Tag Archives: Suraj Venjaramoodu

Suraj Venjaramoodu

സുരാജിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം

പ്രേക്ഷകരടക്കമുള്ള സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് മലയാളസിനിമയ്‌ക്ക് ഒരു മധുരമുള്ള സമ്മാനം കൊണ്ടുവന്നിരിക്കുന്നു സുരാജ് വെഞ്ഞാറമൂട്; ഇക്കൊല്ലത്തെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് സുരാജിന്. ഡോ. ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലെ അഭിനയമാണ് അദ്ദേഹത്തിന് ദേശീയപുരസ്‌കാരം നേടിക്കൊടുത്തത്. ‘ഷഹീദ്’ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയച്ച രാജ്കുമാര്‍ റാവു മികച്ച നടനുള്ള പുരസ്‌കാരം സുരാജുമായി പങ്കിട്ടു. പേരറിയാത്തവര്‍ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിന് മറ്റൊരു ദേശീയ പുരസ്‌കാരം കൂടിയുണ്ട്; ലയേഴ്‌സ് ഡൈസ് എന്ന ഹിന്ദി ചിത്രം […]

Review: Sound Thoma

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്‌ത ചിത്രം, നായകനായ മുച്ചുണ്ടുള്ള കഥാപാത്രത്തെ ദിലീപ് അവതരിപ്പിക്കുന്നു- ഇത്രയും കേൾക്കുമ്പോൾ നമ്മുടെ മനസിൽ എന്തൊക്കെ തെളിഞ്ഞുവരുമോ അതൊക്കെ ചേർത്തുണ്ടാക്കിയ ഒരു കൂട്ടുവിഭവമാണ് സൗണ്ട് തോമ. പ്രതീക്ഷയിൽ നിന്ന് ഒട്ടും കൂടിയിട്ടുമില്ല, കുറഞ്ഞിട്ടുമില്ല.

Readers Views: Kaash

സുജിത്തും സജിത്തും ചേർന്ന് സംവിധാനം ചെയ്‌ത കാശ് തിയറ്ററുകളിൽ എത്തി. രാജീവ് പിള്ള, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രം കണ്ടെങ്കിൽ അഭിപ്രായം എഴുതുമല്ലോ?

Preview: Nadodi Mannan

കുടുംബം പുലർത്താനുള്ള എളുപ്പവഴിയെന്ന നിലയിൽ പത്മനാഭൻ ഒരു ജാഥാ തൊഴിലാളിയായി മാറി. പല പാർട്ടികൾക്കായി തിരുവനന്തപുരം യാത്ര പതിവായി. അങ്ങനെയൊരു യാത്രയിൽ അയാളുടെ ജീവിതം മാറിമറിയുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ് വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നൻ പറയുന്നത്.

Review: Padmashri Bharat Dr. Saroj Kumar

ഈ കുറിപ്പും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമായ ഒരു സിനിമയുടേതാണ്. 2012 ജനുവരിയിൽ പുറത്തിറങ്ങിയതോ ഇനി വരുന്ന ഏതെങ്കിലും ജനുവരിയിൽ പുറത്തിറങ്ങാൻ സാധ്യത ഉള്ളതോ ആയ വല്ല സിനിമയുടെയും റിവ്യു ആണിതെന്ന് ആർക്കെങ്കിലും തോന്നിയാൽ അത് യാദൃശ്ചികം മാത്രം.