Tag Archives: Swetha Menon

Readers Views: Ithra Maathram

കല്പറ്റ നാരായണന്റെ ഇത്ര മാത്രം എന്ന പുസ്‌തകത്തെ ആധാരമാക്കി കെ. ഗോപിനാഥൻ സംവിധാനം ചെയ്‌ത സിനിമ തിയറ്ററുകളിൽ. ബിജു മേനോനും ശ്വേത മേനോനുമാണ് പ്രധാന വേഷങ്ങളിൽ വരുന്നത്. ഇത്ര മാത്രം കണ്ടവർ അഭിപ്രായം എഴുതാൻ ഈ പേജ് ഉപയോഗിക്കുമല്ലോ.

Review: Ozhimuri

പറയാൻ കൊള്ളാവുന്ന ഒരു കഥയുണ്ട് ഈ സിനിമയ്‌ക്ക്. അതിന് അത്ര സാധാരണമല്ലാത്ത ചില മാനങ്ങളുമുണ്ട്. സന്തോഷകരം. കഥ തീരുമ്പോൾ തെളിഞ്ഞുവരുന്ന ആ പെൺമുഖം നമ്മുടെ സമൂഹം -ആണും പെണ്ണുമുള്ള സമൂഹം- അറിഞ്ഞും അറിയാതെയും മൂടിവച്ചിരിക്കുന്ന പെൺമയുടെ വെളിച്ചപ്പെടലിന്റെ തുടക്കമായിരുന്നെങ്കിൽ എന്ന് സത്യമായും ആശിച്ചുപോയി.

Preview: Ozhimuri

തലപ്പാവിന് ശേഷം നടന്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒഴിമുറി. തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്റേതാണ് കഥയും തിരക്കഥയും. ലാലാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രമായ താണുപിള്ളയെ അവതരിപ്പിക്കുന്നത്.

2011: ബ്ലെസി, ഇന്ത്യന്‍ റുപ്പി, ദിലീപ്, ശ്വേത മേനോൻ

രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത് പ്രണയം ഒരുക്കിയ ബ്ലെസിക്കാണ്. ദിലീപാണ് മികച്ച നടൻ, ശ്വേത നടിയും .

Readers Views: No 66 Madhura Bus

എം എ നിഷാദ് സംവിധാനം ചെയ്‌ത നമ്പർ 66 മധുര ബസ് തിയേറ്ററുകളിലെത്തി. കെ വി അനിൽ ആണ് തിരക്കഥ എഴുതിയത്. പശുപതി, ശ്വേതാ മേനോൻ, മല്ലിക, പദ്മപ്രിയ, ജഗതി ശ്രീകുമാർ തുടങ്ങിയവർ അഭിനയിക്കുന്നു. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.