Tag Archives: Syamaprasad

ivide1

Readers Views: ഇവിടെ

ശ്യാമപ്രസാദ് ഒരുക്കിയ ഇവിടെ റിലീസ് ചെയ്‌തു. യു എസിൽ പൂർണമായി ചിത്രീകരിച്ച ഈ ചിത്രത്തിൽ പൃഥ്വിരാജ്, ഭാവന, നിവിൻ പോളി തുടങ്ങിയവർ അഭിനയിക്കുന്നു. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

Online Predators

Online Predators: ശ്യാമപ്രസാദിന്റെ ഹ്രസ്വചിത്രം

സ്‌കൂൾ കുട്ടികൾക്ക് മാതാപിതാക്കൾ സ്‌നേഹസമ്മാനമായി നൽകുന്നത് മൊബൈൽ ഫോൺ. മക്കൾക്ക് ഫേസ്‌ ബുക്കിൽ അക്കൗണ്ട് ഉണ്ടെന്ന് അഭിമാനത്തോടെ പറയുന്നവർ. പക്വതയെത്തിയിട്ടില്ലാത്ത നമ്മുടെ കുട്ടികൾ ഇതിനിടയില്‍ ഓണ്‍ലൈനിലെ ചതിക്കുഴികളില്‍ പെടുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കണം എന്ന സന്ദേശവുമായി ശ്യാമപ്രസാദ് ഒരുക്കിയ ഹ്രസ്വചിത്രമാണ് ഓണ്‍ലൈന്‍ പ്രിഡേറ്റേഴ്‌സ്.

Review: Artist

ഒടുവിലുള്ള ആ തകിടം മറിച്ചിലിലാണ് ഈ സിനിമയുടെ ആത്മാവ് കുടിയിരിക്കുന്നത്. ആ വിധിനിമിഷത്തിലേക്കുള്ള യാത്രയിലായിരുന്നു കഴിഞ്ഞ ഒന്നര മണിക്കൂറെന്ന് തിരിച്ചറിയുമ്പോൾ സ്വന്തം ജീവിതത്തേക്കുറിച്ച് ചില സങ്കടങ്ങൾ പ്രേക്ഷനുള്ളിൽ ഉണരുക തന്നെ ചെയ്യും. ഈ സിനിമയെ ഒരു സിനിമയാക്കുന്നത് ആ ഉണർവിന്റെ മുറിവുകളല്ലാതെ മറ്റൊന്നുമല്ല.

Review: English

ഹൃദയത്തിൽ തൊടാതെ ഒരടി മാറി നിൽക്കുന്ന അവതരണമാണ് ശ്യാമപ്രസാദ് സിനിമകളിൽ പൊതുവായി കാണുന്ന ഒരേയൊരു ഘടകം. എന്നാൽ, തലച്ചോറിനോടു സംവദിക്കാൻ അദ്ദേഹത്തിന് അറിയില്ല താനും. അതെല്ലാം അതേപടി ഈ ചിത്രത്തിലും ആവർത്തിക്കുന്നു.

Review: Arike

ആവർത്തനവിരസമായ സന്ദർഭങ്ങളും സംഭാഷണങ്ങളും ദയനീയമായ മേക്കപ്പും ഒക്കെച്ചേർന്ന് കാണികളിൽ നിന്ന് അകലെ മാറി നിൽക്കുന്ന സിനിമയായി അരികെയെ മാറ്റുന്നു. ഒറിജിനൽ കഥ കാലത്തിനനുസരിച്ചു രൂപപ്പെടുത്താനോ ഒരു മലയാളസ്‌പർശം നൽകാനോ സംവിധായകൻ ശ്രമിച്ചിട്ടില്ല.