Tag Archives: Vysakh

cousins1

കസിൻസ്

സൂപ്പറുകളില്ലാത്ത ഈ ക്രിസ്‌മസ് സീസണ്‍ ആനന്ദത്തിൽ താറടിപ്പിക്കാൻ വേണ്ടി പണക്കാരനായ വൈശാഖ രാജനും പുള്ളിയുടെ പണിക്കാരനായ വൈശാഖും കൂടി അണിയിച്ചൊരുക്കിയ അത്ഭുത കലാസൃഷ്ടിയാണ് കസിൻസ്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന അത്യത്ഭുതകരമായ കഥ രചിച്ചിരിക്കുന്നത് സച്ചി – സേതു കൂട്ടുകെട്ടിൽ നിന്ന് ഓടിപ്പോയി വമ്പൻ കഥകൾ രചിച്ചു നമ്മളെയൊക്കെ ആഹ്ലാദത്തിൽ ആറാടിപ്പിച്ച സേതു.

Review: Visudhan

തരക്കേടില്ലാത്ത പാക്കിങ് ഉണ്ടെന്നതാണ് ഈ സിനിമയുടെ മികവായി പറയാനുള്ള ഒരേയൊരു കാര്യം. അതങ്ങു മാറ്റി വച്ചാൽ ചതിയും പ്രതികാരവും പാപവും മരണവും ചിരപുരാതനമായ ആ ഇക്വേഷൻ അനുസരിച്ച് കൂട്ടി യോജിപ്പിച്ച് stressful ആക്കി വച്ചിരിക്കുന്നു എന്നതല്ലാതെ ഇതിൽ യാതൊന്നുമില്ല.

Review: Sound Thoma

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്‌ത ചിത്രം, നായകനായ മുച്ചുണ്ടുള്ള കഥാപാത്രത്തെ ദിലീപ് അവതരിപ്പിക്കുന്നു- ഇത്രയും കേൾക്കുമ്പോൾ നമ്മുടെ മനസിൽ എന്തൊക്കെ തെളിഞ്ഞുവരുമോ അതൊക്കെ ചേർത്തുണ്ടാക്കിയ ഒരു കൂട്ടുവിഭവമാണ് സൗണ്ട് തോമ. പ്രതീക്ഷയിൽ നിന്ന് ഒട്ടും കൂടിയിട്ടുമില്ല, കുറഞ്ഞിട്ടുമില്ല.

Review: Mallu Singh

പ്രമേയപരമായി വളരെ പഴഞ്ചനാണ് മല്ലു സിംഗ്. മലയാളസിനിമയിൽ പലതവണ ആവർത്തിച്ച രണ്ടു സംസ്‌ഥാനങ്ങളിലായി പരന്നു കിടക്കുന്ന കഥാ ഫോർമുല. ചിരിക്കാനുള്ള വകയും ഒരുപാടൊന്നുമില്ല. വെറുതേ ആട്ടവും പാട്ടും കാഴ്‌ചകളുമൊക്കെ കണ്ടാൽ മതിയെന്നുള്ളവർക്ക് കണ്ടിരിക്കാം.